കണ്ണൂർ:സർവകലാശാലയിലെ നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരിശീലന പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടന്നു. കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ ജില്ലയിലെ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, മാനേജർമാർ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് ഏന്നിവർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ നിർവഹിച്ചു. സർവകലാശാലാ സിന്റിക്കേറ്റംഗവും നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാം കോർ കമ്മിറ്റി കൺവീനറുമായ പ്രമോദ് വെള്ളച്ചാൽ ‘ ഫോർ ഇയർ യു ജി പ്രോഗ്രാം; കോണ്ടെക്സ്റ്റ് ആന്റ് പാരമീറ്റേഴ്സ് ഓഫ് ഫൗണ്ടേഷൻ കോഴ്‌സസ് എന്ന വിഷയത്തിലും സർവകലാശാലാ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ ഫോർ ഇയർ യു ജി പ്രോഗ്രാം; റെഗുലേഷൻ ആന്റ് കരിക്കുലം എന്ന വിഷയത്തിലും ക്ലാസുകൾ കൈകാര്യം ചെയ്തു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം ഡോ. ടി പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിന്റിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ അഖില ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ നന്ദി പറഞ്ഞു.
രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള...