തിരുവനന്തപുരം:ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സമയമുണ്ട്. ഹെൽപ്‌ലൈൻ. നമ്പർ: 0471 2525300.
നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്
കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കായുള്ള മേഴ്സി ചാൻസിനായുള്ള അർഹതനിർണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 30 വരെ അപേക്ഷ നൽകാമെന്ന് കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: http://nursingcouncil.kerala.gov.in.