കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. പരമാവധി വിഷയങ്ങളിൽ ഇത് നടപ്പിലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറൽ ആർട്സ് എന്നീ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കൂടുതൽ ആലോചന കൾക്കുശേഷം 2025ൽ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോർഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേർത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ സിൻഡിക്കേറ്റ് യോഗ ത്തിൽ അധ്യക്ഷനായിരുന്നു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...