പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

Nov 17, 2023 at 9:43 pm

Follow us on

കോട്ടയം: അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കി എംജി സർവകലാശാല. പുതിയ മാറ്റത്തിൽ സിലബസിൽ കാതലായ മാറ്റമുണ്ടാകും. സർവകലാശാലയിലെ നിലവിലുള്ള 54 ബിരുദ കോഴ്സുകളുടെ സിലബസിൽ മാറ്റം ഉണ്ടാകും. പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ ഇതിന്റെ ഭാഗമാകും. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഡിസംബർ 15ന് മുൻപായി സിലബസിന് തീരുമാനിക്കും.

നാലുവർഷംകൊണ്ട് ഓരോ വിദ്യാർഥിയും 177 ക്രെഡിറ്റ് ആണ് നേടേണ്ടത്. 133 ക്രെഡിറ്റ് കൈവരിച്ചാൽ ഡിഗ്രിനേടാം. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമികപഠനം ആയിരിക്കും. പിന്നീടാണ് വിശദപഠനം. ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പ്പേപ്പറുകൾ സർവകലാശാല നൽകും. രണ്ടുമണിക്കൂറാണ് എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. ഇന്റേണൽ പരീക്ഷകൾക്ക് ‘ഓപ്പൺ ടെക്സ്റ്റ് ബുക്ക്’ (പുസ്തകം തുറന്നുവെച്ചുനോക്കി എഴുതുന്ന രീതി) സംവിധാനം ഉണ്ടാകും. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ചോദ്യബാങ്ക് തയ്യാറാക്കും. നാലാംവർഷം കാളേജുകൾക്ക് സ്വന്തമായി സിഗ്നേച്ചർ കോഴ്സുകൾ (പ്രദേശത്തിന്റെ പ്രത്യേകതയുള്ളത്) തുടങ്ങാൻ അവസരം.

Follow us on

Related News