തിരുവനന്തപുരം:എംഫാം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ http://cee.kerala.gov.in ൽ നൽകിയിട്ടുള്ള ‘M.pharm 2022-Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 20ന് വൈകിട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള രേഖകൾ സഹിതം ഹാജരായി മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം.
അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....