തിരുവനന്തപുരം:കെടെറ്റ് ഒക്ടോബർ പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ നവംബർ 20 വൈകിട്ട് അഞ്ചുവരെ നൽകാം. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്താനുള്ള അവസരം നവംബർ 17 മുതൽ 20 വൈകിട്ട് അഞ്ചുവരെ http://ktet.kerala.gov.in ലെ CANDIDATE LOGIN ൽ ലഭ്യമാകും. നിർദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവയും തിരുത്താം.
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!
തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന്...







