തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും നവംബർ 17ന് വൈകിട്ട് നാലുവരെ അവസരം.
നവംബർ 10ലെ വിജ്ഞാപനപ്രകാരം പുതിയതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനാണ് അവസരം. വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in വഴി അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് http://cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!
തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന്...







