പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പഞ്ചവത്സര എൽഎൽബി പ്രവേശനം, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം

Nov 15, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:സർക്കാർ, സ്വാശ്രയ ലോ കോളജുകളിൽ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് പരിഗണിക്കുന്നതിന് യോഗ്യരായ വിദ്യാർഥികൾക്ക് അതത് ലോ കോളജുകളിൽ നവംബർ 17വരെ അപേക്ഷ നൽകാം.

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി അപേക്ഷ
2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി ഓൺലൈൻ മോപ്-അപ് അലോട്ടമെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് അതത് ലോ കോളജ് പ്രിൻസിപ്പൽമാർക്ക് നവംബർ 17 ഉച്ചക്ക് രണ്ട് വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് നവംബർ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ആവശ്യമായ രേഖകൾ സഹിതം അതത് കോളജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽലൈൻ നമ്പർ: 0471-2525300.

Follow us on

Related News