ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി അധ്യാപക (ഫിസിക്സ്) തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാം. ഭിന്നശേഷി, കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവവാണിത്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും, SET / NET / M.ED / M.Phil / PHD or Equivalent എന്നിവയുമാണ് യോഗ്യത. ശമ്പളസ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ്...