മലപ്പുറം:ഈ വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധം. ഫലം പുറത്തു വിടാത്ത വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) മലപ്പുറം ജില്ലാ പ്രവർത്തക സമിതി പ്രതിഷേധിച്ചു. എൽഎസ്എസ് ഫലം പ്രസിദ്ധീകരിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിൽ ഒന്നായ എൽഎസ്എസ് പരീക്ഷയെ നിസാരവത്കരിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...