കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ നാലാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാല്, ആറ്, എട്ട് സെമെസ്റ്ററുകളിലേക്കും പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 നവംബർ 25 നുള്ളിൽ അപേക്ഷകൾ ഓൺ ലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.
ഹാൾടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ 14.11.2023 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ/ എം സി എ (ലാറ്ററൽ എൻട്രി, മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2023 പരീക്ഷകൾക്ക് 17.11.2023 മുതൽ 20.11.2023 വരെ പിഴയില്ലാതെയും, 21.11.2023 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഇംഗ്ലിഷ് / ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം ഡിഗ്രി (റഗുലർ – 2021 പ്രവേശനം/ സപ്ലിമെന്ററി – 2020 പ്രവേശനം) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2023 നവംബർ 30, വ്യാഴാഴ്ച (30.11.2023) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ ൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.