പ്രധാന വാർത്തകൾ
മിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണം

കോളേജ് മാറ്റവും പുനപ്രവേശനവും, പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, ഹാൾടിക്കററ്റ്: ഇന്നത്തെ കണ്ണൂർ വാർത്തകൾ

Nov 9, 2023 at 6:30 pm

Follow us on

കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ നാലാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാല്, ആറ്, എട്ട് സെമെസ്റ്ററുകളിലേക്കും പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 നവംബർ 25 നുള്ളിൽ അപേക്ഷകൾ ഓൺ ലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.

ഹാൾടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ 14.11.2023 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ/ എം സി എ (ലാറ്ററൽ എൻട്രി, മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2023 പരീക്ഷകൾക്ക് 17.11.2023 മുതൽ 20.11.2023 വരെ പിഴയില്ലാതെയും, 21.11.2023 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഇംഗ്ലിഷ് / ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം ഡിഗ്രി (റഗുലർ – 2021 പ്രവേശനം/ സപ്ലിമെന്ററി – 2020 പ്രവേശനം) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2023 നവംബർ 30, വ്യാഴാഴ്ച (30.11.2023) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ ൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News