തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും 2024 ജനുവരി 4-ന് തുടങ്ങും.
എസ.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2024 ജനുവരി 3-ന് തുടങ്ങും.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെഡിക്കല്‍ മൈക്രോ ബയോളജി ഏപ്രില്‍ 2018, മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2017 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.