കോട്ടയം:എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പ്രഫസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 26 ഒഴിവുകൾ ഉണ്ട്. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികളിലാണ് നിയമനം. നവംബർ 20 വരെ അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷയുടെ ഹാർ ഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും https://facultyrecruitment.mgu.ac.in സന്ദർശിക്കുക.
ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില് ടെലി കമ്മ്യൂണിക്കേഷന്...