തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തൃപ്പൂണിത്തറയിലുള്ള സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് എംഫിൽ (ട്രാൻസ്ലേഷണൽ ആയുർവേദ പാർട്ട് ടൈം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ആരോഗ്യശാസ്ത്ര സർവകലാശാലയിൽ സർവകലാശാല അംഗീകരിച്ചിട്ടുള്ള തത്തുല്ല്യ സ്ഥാപനങ്ങളിൽ നിന്നോ എംഎസ്സ്/എം ഡി (ആയുർവേദ) ഡിഗ്രി പാസ്സായിട്ടുള്ളവരും, ആരോഗ്യശാസ്ത്ര സർവകലാശാലക്കു കീഴിലുള്ള കോളജുകളിൽ അധ്യാപകരായോ, കോഴ്സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ തൃപ്തികരമായി കൈവരിച്ചിട്ടുള്ള ഹെൽത്ത് കെയർ പ്രോഫഷണലുകളായോ സേവനമനുഷ്ടിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. 2023 ഡിസംബർ 31ന് അമ്പതു വയസ്സ് തികയരുത്. ആരോഗ്യശാസ്ത്ര സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 1500/- രൂപയാണ് അപേക്ഷാഫീസ്. http://kuhs.ac.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം നവംബർ 20. വിശദ വിവരങ്ങൾക്ക് സർവകലാശാലാ വെബ് സൈറ്റിലുള്ള പ്രോസ്പെക്ടസ് പരിശോധിക്കുക.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...