തിരുവനന്തപുരം:പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്, എൻജിനിയറിങ്, ബി.എസ്.സി. നഴ്സിങ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി.(ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്കാണ് അവസരം. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ/ഓട്ടോണമസ് കോളേജുകളിൽ 2023-2024 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാണ് അവസരം. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. കുടുംബവാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയാകണം. അന്തരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷികവരുമാനം ബാധകമല്ല. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് മാറ്റിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരുലക്ഷം രൂപവരെ സ്കോളർഷിപ്പ് അനുവദിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 17 ആണ്. അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും http://scholarships.federalbank.co.in:6443/fedschlrshipportal സന്ദർശിക്കുക.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള...