തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
ഐഎച്ച്ആർഡി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, (ഒന്നും, രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും, രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി എന്നി കോഴ്സുകളുടെ റെഗുലർ/സപ്പ്‌ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം ) 2024 ഫെബ്രുവരി മാസത്തിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 15 വരെ ഫൈൻ കൂടാതെയും, 22 വരെ 100 രൂപ ഫൈനോടു കൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ ഡിസംബർ മൂന്നാംവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ ലഭിക്കും. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റിൽ (http://ihrd.ac.in) ലഭ്യമാണ്.