തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II, സ്കെയിൽ-III) തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുകളുണ്ട്. ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-II തസ്തികയിൽ 50 ഒഴിവും ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-III തസ്തികയിൽ 50 ഒഴിവുമാണ് ഉള്ളത്. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് മൂന്ന് വർഷത്തെയും ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിലേക്ക് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം വേണം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് 25 വയസു മുതൽ 32വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിലേക്ക് 25മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിൽ 48,170 മുതൽ 69,810 രൂപ വരെയാണ് ശമ്പളം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിൽ 63,840 മുതൽ 78230 രൂപ വരെ. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് നൽകണം. ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. വിഭാഗക്കാർക്ക് 1180 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിവിഭാഗക്കാർക്ക് 118 രൂപ മതി. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 6 ആണ്.
https://bankofmaharashtra.in/current-openings വഴി അപേക്ഷ നൽകാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...