കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയുടെ സഹകരണത്തോടെ നടത്തുന്ന കൺസൾട്ടൻസി പ്രോജക്ടിൽ -)ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പോളിമെർ കെമിസ്ട്രിയിലോ റബർ ടെക്നോളജിയിലോ ഫസ്റ്റ് ക്ലാസോടെ എം.ടെക് അല്ലെങ്കിൽ എം.ഇ, പോളിമെർ കെമിസ്ട്രിയിലോ പോളിമെർ സയൻസിലോ സമാന വിഷയങ്ങളിലോ എം.എസ്.സി ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പോളിമെറിക് മെറ്റീരിയൽ മേഖലയിൽ പ്രവൃത്തിപരിചയമോ പോളിമെർ സയൻസ് ആന്റ് ടെക്നോളജിയിൽ അടിസ്ഥാന ധാരണയോ അഭികാമ്യം. മൂന്നു വർഷമാണ് പ്രോജക്ടിന്റെ ദൈർഘ്യം. താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ പകർപ്പുകൾ സഹിതം sabuthomas@mgu.ac.in എന്ന വിലാസത്തിൽ നവംബർ 12നു മുൻപ് അപേക്ഷ നൽകണം. ഫോൺ-8089117630

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....