തിരുവനന്തപുരം:2023-24 ലെ വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമാണ് പ്രവേശനം. ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസും ഖണ്ഡിക 18ൽ പറയുന്ന അസൽ രേഖകളും സഹിതം നവംബർ എട്ടിനു വൈകിട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...