തിരുവനന്തപുരം:കളമശേരി ഗവ. ഐ.ടി.ഐ ക്യാംപസിൽ പ്രവർത്തിച്ചുവരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസവേതനം ലഭിക്കും. വിഭാഗം: മുസ്ലീം/ഓപ്പൺ. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻടിസി/എൻഎസി (വെൽഡർ) യും ഈ മേഖലയിൽ മൂന്നു വർഷം പ്രവൃത്തിപരിയവും ആണ് യോഗ്യത. യോഗ്യതയുള്ളവർ നവംബർ നാലിനു രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.
താത്കാലിക ഇൻസ്ട്രക്ടർ
🔵കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം ഗവ.ഐ.ടി.ഐയിൽ ലഭിക്കും.