കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ, സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലെയും മൂന്നു വീതം ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം notificationada4@mgu.ac.in എന്ന മെയിലിൽ നവംബർ 13നകം അയക്കണം. ബയോഡാറ്റയുടെയും രേഖകളുടെയും ഓരോ പകർപ്പുകൾ ‘ദി രജിസ്ട്രാർ, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, പി.ഡി ഹിൽസ് പി.ഒ, കോട്ടയം-686 560’ എന്ന വിലാസത്തിൽ തപാലിലും അയക്കണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 0481-2733541
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...