തിരുവനന്തപുരം:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 215 ഒഴിവുകളാണ് ഉള്ളത്. സ്പോർട്സ് ക്വോട്ട വഴിയാണ് നിയമനം. നവംബർ 28ആണ് അവസാന തീയതി. ദേശീയ, സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതകൾക്കും പുരുഷഷന്മാർക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകണം. 18നും 23നും ഇടയിൽ (2023 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി) പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളം. സ്പോർട്സ് യോഗ്യത വ്യക്തിഗതടീം
ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീ നിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ സീ നിയർ/ജൂനിയർ നാഷനൽ ഗെയിംസ് ചാംപ്യൻമാരാകണം. ചാംപ്യൻഷിപ്പിൽ മെഡൽ വേണം. അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീ നിയർ/ജുനിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ മെഡൽ നേടണം. ഇല്ലെങ്കിൽ ദേശീയ സ്കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം (2021 ജനുവരി 1-2023 നവംബർ 28 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം). കൂടുതൽ വിവരങ്ങൾ https://cisfrectt.cisf.gov.in വെബ്സൈറ്റ് വഴി അറിയാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...