തിരുവനന്തപുരം:ഐഎസ്ആർഒയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് നടത്തുന്ന (ഐഐആർഎസ്) വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം 3ന് അവസാനിക്കും. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സാങ്കേതികവിദ്യകളിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സാണ് നൽകുന്നത്.
കൃഷി, വനം, പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്രം, അന്തരീക്ഷ ശാസ്ത്രം, നഗര-പ്രാദേശിക പഠനങ്ങൾ, ജലവിഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ റിമോട്ട് സെൻസിങിന്റെയും ജിഐഎസിന്റെയും ഉപയോഗങ്ങൾ കോഴ്സിലൂടെ പഠിക്കാനും അറിയാനും കഴിയും. പ്രഭാഷണങ്ങൾ, റെക്കോർഡ് ചെയ്ത വീഡിയോ സെഷനുകൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ, ഡെമോൺസ്ട്രേഷൻ മെറ്റീരിയലുകൾ എന്നിവ വഴിയാകും ക്ലാസുകൾ നടത്തുക. ഇ-ക്ലാസ്, ഐഎസ്ആർഒ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലൂടെ ഓൺലൈനായും ക്ലാസുകൾ നൽകും. വിദ്യാർത്ഥികൾക്കും സാങ്കേതിക-ശാസ്ത്ര പ്രൊഫഷണലുകൾക്കും യൂണിവേഴ്‌സിറ്റി ഇൻസ്ട്രക്ടർമാർക്കും ഗവേഷകർക്കും അനുബന്ധ മേഖലകളിലുള്ളവർക്കും സർട്ടിഫിക്കേഷൻ കോഴ്‌സിന് ചേരാവുന്നതാണ്. ബിരുദ,ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യുന്നവർ, സർവകലാശാലകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രത്തിൽ താത്പര്യവും ജിജ്ഞാസയുമുള്ളവർക്ക് കോഴ്‌സിനായി അപേക്ഷിക്കാവുന്നതാണ്. നവംബർ മൂന്ന് വരെ അപേക്ഷിക്കാം. അടുത്ത മാസം ആറ് മുതൽ ക്ലാസുകൾ ആരംഭിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...