പ്രധാന വാർത്തകൾ
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരംശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തുംഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

ഐഎസ്ആർഒയുടെ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:അപേക്ഷ നവംബർ 3വരെ

Nov 1, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:ഐഎസ്ആർഒയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് നടത്തുന്ന (ഐഐആർഎസ്) വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം 3ന് അവസാനിക്കും. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സാങ്കേതികവിദ്യകളിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സാണ് നൽകുന്നത്.
കൃഷി, വനം, പരിസ്ഥിതി ശാസ്ത്രം, ഭൗമശാസ്ത്രം, സമുദ്രം, അന്തരീക്ഷ ശാസ്ത്രം, നഗര-പ്രാദേശിക പഠനങ്ങൾ, ജലവിഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ റിമോട്ട് സെൻസിങിന്റെയും ജിഐഎസിന്റെയും ഉപയോഗങ്ങൾ കോഴ്സിലൂടെ പഠിക്കാനും അറിയാനും കഴിയും. പ്രഭാഷണങ്ങൾ, റെക്കോർഡ് ചെയ്ത വീഡിയോ സെഷനുകൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ, ഡെമോൺസ്ട്രേഷൻ മെറ്റീരിയലുകൾ എന്നിവ വഴിയാകും ക്ലാസുകൾ നടത്തുക. ഇ-ക്ലാസ്, ഐഎസ്ആർഒ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലൂടെ ഓൺലൈനായും ക്ലാസുകൾ നൽകും. വിദ്യാർത്ഥികൾക്കും സാങ്കേതിക-ശാസ്ത്ര പ്രൊഫഷണലുകൾക്കും യൂണിവേഴ്‌സിറ്റി ഇൻസ്ട്രക്ടർമാർക്കും ഗവേഷകർക്കും അനുബന്ധ മേഖലകളിലുള്ളവർക്കും സർട്ടിഫിക്കേഷൻ കോഴ്‌സിന് ചേരാവുന്നതാണ്. ബിരുദ,ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യുന്നവർ, സർവകലാശാലകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകർ, ഗവേഷകർ തുടങ്ങി ശാസ്ത്രത്തിൽ താത്പര്യവും ജിജ്ഞാസയുമുള്ളവർക്ക് കോഴ്‌സിനായി അപേക്ഷിക്കാവുന്നതാണ്. നവംബർ മൂന്ന് വരെ അപേക്ഷിക്കാം. അടുത്ത മാസം ആറ് മുതൽ ക്ലാസുകൾ ആരംഭിക്കും.

Follow us on

Related News