പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റം

Oct 30, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:കോഴിക്കോട് ഗവ.ലോ കോളജിൽ എൽഎൽബി പുനപ്രവേശനം, കോളജ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം. പഞ്ചവൽസര എൽഎൽബി (ഓണേഴ്സ്) ത്രിവൽസര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനുംവേണ്ടി നവംബർ 13ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോറങ്ങളും മറ്റുവിവരങ്ങളും കോളജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളജിൽ പ്രവേശനം നേടണം. കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുള്ളവ പരിഗണിക്കുകയുള്ളൂ.

Follow us on

Related News