പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം

Oct 29, 2023 at 11:30 am

Follow us on

തിരുവനന്തപുരം:മലപ്പുറം കുറ്റിപ്പുറത്തിനടുത്ത പേരശ്ശനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് നടപടികളും പുരോഗമിക്കുന്നുണ്ടെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പേരശ്ശനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്.
സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിക്കുകയായിരുന്നു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കുറ്റിപ്പുറം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (36)നാണ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. പിടിഎ ജനറൽ ബോഡി യോഗത്തെ തുടർന്ന് സ്കൂൾ ഉച്ചയ്ക്ക് വിട്ടിരുന്നു. സ്കൂളിൽ സബ് ജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിച്ചു പ്രിൻസിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. അധ്യാപകനെതിരെ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദിക്കുകയായിരുന്നു. മറ്റു അധ്യാപകർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ചില അധ്യാപികമാർ താഴെ വീണു. വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്ത് ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പരുക്കേറ്റ സജീഷിനെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ സസ്പെൻസ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറിയതായി പോലീസ് അറിയിച്ചു.

Follow us on

Related News