തിരുവനന്തപുരം:അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി. ബിടെക് 4 വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണ് നടപടി.
കോഴ്സ് റാദ്ദാക്കിയതോടെ അപേക്ഷ നൽകി കാത്തിരുന്ന 208 വിദ്യാർഥികൾ പ്രതിസന്ധിയി. അതേസമയം നിലവിൽ പഠനം നടത്തുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാൻ തടസ്സമില്ല. ബിടെക് കോഴ്സിൽ ചേരുന്നതിന് എസ്.സി./ എസ്.ടി. വിഭാഗക്കാരിൽ നിന്ന് 400 രൂപയും മറ്റുള്ളവരിൽനിന്ന് 800 രൂപയുമാണ് അപേക്ഷാ ഫീസായി വാങ്ങിയത്. ഈ തുക തിരികെ നൽകും. അതിനായി പേര്, അപേക്ഷ നമ്പർ, രജിസ്ട്രേഷൻ സ്ലിപ്, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ dteplacementsection@gmail.com എന്ന ഇ-മെയിലിൽ അയച്ചുനൽകണം. പുതിയ തീരുമാനം അനുസരിച്ച് നിലവിലെ രീതിയിൽ അടുത്ത വർഷത്തിലും സായാഹ്ന ബിടെക് കോഴ്സ് നടത്തില്ല. കോഴ്സ് പുനരാരംഭിക്കുന്നതിനായി കോളേജുകൾ പുതിയ പഠന മാതൃകകൾ തയ്യാറാക്കി എഐസിടിഇയുടെ അംഗീകാരം നേടണം. എഐസിടിഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കുന്ന പുതിയ പഠന മാതൃക പ്രകാരം അടുത്ത അധ്യയന വർഷം മുതൽ കോഴ്സ് പുനരാരംഭിക്കാൻ കഴിയും.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച്...