തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്സിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 28ന് നടക്കും. എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 നാണ് സ്പോട്ട് അഡ്മിഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്താൽ മാത്രമെ സ്‌പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള NRI ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ടമെന്റ് ലഭിക്കുന്നവർ അന്നേ ദിവസം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...