എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

Oct 25, 2023 at 1:30 am

Follow us on

തിരുവനന്തപുരം:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) നിയമനത്തിന് നവംബർ ഒന്നുമുതൽ അപേക്ഷിക്കാം. ആകെ 496ഒഴിവുകൾ ഉണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ആണ്. http://aai.aero വഴി അപേക്ഷ സമർപ്പിക്കാം. ബി.എസ്.സി.(ഫിസിക്സും മാത്സും) അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും ഗണിതവും സും പഠിച്ചിരിക്കണം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 27 വയസാണ് ഉയർന്ന പ്രായം. അർഹർക്ക് വയസിൽ ഇളവുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം ലഭിക്കും. അപേക്ഷ ഫീസ് 1000 രൂപയാണ്. ഓൺലൈനായി ഫീസ് അടയ്ക്കാം.
ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കിയാണ് നിയമനം.

Follow us on

Related News