കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി എ എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 നവംബർ 9 ന് ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‍മെന്റ് സ്റ്റഡീസ് പെരിയ, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്.
അഞ്ചാം സെമസ്റ്റർ ബി എസ് സി മാത്തമാറ്റിക്സ് (ഓണേഴ്‌സ്)നവംബർ 2023 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 27 ന് അതാതു കോളേജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീൻ ലേണിങ് (റഗുലർ), ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക/പ്രോജക്ട് പരീക്ഷകള്‍ ഒക്ടോബര്‍ 26, 27 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ ഡിഗ്രി നവംബർ 2022 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.