പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

Oct 20, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:നവംബറിൽ നടക്കുന്ന ഡിഎൽഎഡ് (ലാംഗ്വേജ്) കോഴ്സിന്റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്.

ഹയർസെക്കൻഡറി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിക്കും.

ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ബിഎഡും SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിക്കും. ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Follow us on

Related News