തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കുന്ന ആറു മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് (CCLIS) ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുള്ള ഏതാനും സീറ്റിലേക്കാണ് അവസരം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. രജിസ്‌ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. താത്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്‌കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3, എന്ന വിലാസത്തിലോ ബന്ധപ്പടണം. ഫോൺ: 0471-2311842, 9495977938.
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം:കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും...