തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ഒക്‌ടോബർ 19 മുതൽ 25 വരെ ഓപ്ഷനുകൾ സമർപ്പിക്കണം.
http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ വെബ്‌സൈറ്റിൽക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകുന്നതാണ്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 27 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...