കോട്ടയം:ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.കോം സ്പെഷ്യല്‍ മെഴ്സി ചാന്‍സ്(ആനുവല്‍ സ്കീം-1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍, 1992 മുതല്‍ 1997 വരെ അഡ്മിഷനുകറ്റ- ആനുവല്‍ സ്കീം) പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍.
അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി(സി.എസ്.എസ് – 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 27ന് നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി ഇന്‍ ബേസിക് സയന്‍സ്-സ്റ്റാറ്റിസ്റ്റിക്സ്(പുതിയ സ്കീം – 2021,2022 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ(ഒക്ടോബര്‍ 20) മാല്യങ്കര എസ്.എന്‍.എം. കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എ(സി.എസ്.എസ് – 2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷന്‍ സപ്ലിമെന്‍ററി – ജൂലൈ 2023) പരീക്ഷയുടെ മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 30 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.
പരീക്ഷാ ഫലങ്ങൾ
നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്(2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് – ജൂണ്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി(റഗുലര്‍, സപ്ലിമെന്‍ററി – ജൂണ്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്ററുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എം.എ സോഷ്യോളജി(20142015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, 2016,2017,2018 അഡ്മിഷന്‍ സപ്ലിമെന്‍ററി – മാര്‍ച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 2015 മുതല്‍ 2018 അഡ്മിഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനായും 2014 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ ഒന്ന്.
ബി.എ(19982008 അഡ്മിഷന്‍ റഗുലര്‍, 1998-2011 അഡ്മിഷന്‍ പ്രൈവറ്റ്) അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് ആനുവല്‍ സ്കീം പാര്‍ട്ട് 3 സബ്സിഡിയറി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (20162018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2012-2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.