പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

കണ്ണൂർ പരീക്ഷാ വിജ്ഞാപനം, സീറ്റൊഴിവുകൾ, നെറ്റ് പരിശീലനം, ടൈം ടേബിൾ

Oct 18, 2023 at 5:00 pm

Follow us on

കണ്ണൂർ: ഡിസംബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ ഇംപ്രൂവ് മെൻറ് / സപ്ലിമെൻററി (ഏപ്രിൽ 2023) പരീക്ഷകൾക്ക് 27.10.2023 മുതൽ 02.11.2023 വരെ പിഴയില്ലാതെയും, 04.11.2023 വരെ പിഴയോട് കൂടിയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

നെറ്റ് പരിശീലന ക്ലാസുകൾ
2023 ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. നവംബർ മാസത്തിൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുള്ളവർ കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒക്ടോബർ 28നു മുമ്പായി നേരിട്ട് വന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 04972703130

ടൈംടേബിൾ
14.11.2023 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ റഗുലർ/ ഇംപ്രൂവ് മെൻറ് / സപ്ലിമെൻററി (നവംബർ 2023) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കോഴ്സ് അപേക്ഷ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജിയോഗ്രഫി പഠനവകുപ്പിൽ 2023 വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പെഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്ക് ഓൺലൈനായി 25. 10. 2023 വരെ ഓൺലൈനായി അപേക്ഷിക്കാം വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവുകൾ
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2023-24 വർഷത്തിലേക്കുള്ള എൽ എൽ എം (2 വർഷം), എൽ എൽ ബി (3 വർഷം) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓപ്പൺ കാറ്റഗറി, എസ് സി /എസ് ടി, ഇ ഡബ്ള്യൂ എസ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്‌ മഞ്ചേശ്വരം ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 9567277063, 6238549166

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എംസിഎ/ എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്, ഐടി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്)/ എംഎ ഇക്കണോമിക്‌സ്/ ബിടെക്/ എംടെക് (കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, അനുബന്ധ ശാഖകൾ)/ എംബിഎ/ 4 വർഷത്തെ ബിഎ/ ബിഎസ്‌സി ആണ് യോഗ്യത (പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം). താല്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ 20-10-2023 (വെള്ളിയാഴ്ച) രാവിലെ 10 മണിക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോൺ: 9544243052

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...