പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ

Oct 18, 2023 at 5:00 pm

Follow us on

Iതേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20ന് അവസാനിക്കും. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, മലപ്പുറം- 673635എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. പ്രിന്റൗട്ടും രേഖകളും യഥാസമയം വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ എത്തിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദായേക്കും.

ഓണ്‍ലൈനായി രജിസ്ട്രഷന്‍ നടത്തുന്നതിനുള്ള ലിങ്ക്, കോഴ്‌സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം എന്നിവ http://sdeuoc.ac.in എന്ന വൈബ് സൈസൈറ്റില്‍ ലഭ്യമാണ്. അഫ്‌സല്‍-ഉല്‍-ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബി.കോം എന്നീ ബിരുദ കോഴ്‌സുകളിലേക്കും അറബിക്, ഇകണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Follow us on

Related News