കോളേജ് മാറ്റം, പുന:പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 17, 2023 at 4:00 pm

Follow us on

കോട്ടയം:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തിലെ ആറാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും ഇപ്പോൾ നടത്താം. പഠന വകുപ്പുകളിലെ ബി എ എൽ എൽ ബി പ്രോഗ്രാമിന്റെ നാല്, ആറ്, എട്ട്, പത്ത് സെമെസ്റ്ററുകളിലേക്ക് പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 ഒക്ടോബർ 25 നുള്ളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെൻററി), നവംബർ 2023 ന്റെ പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 25, 26, 27, 30, 31 എന്നീ തീയതികളിലും അഞ്ചാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് സയൻസ് പ്രായോഗിക പരീക്ഷകൾ നവംബർ 07 നും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പ്രാദേശിക ചരിത്രരചന വിപുലമാകണം; ബേബി ബാലകൃഷ്ണൻ

വികലമായ ചരിത്ര വായന പെരുകുന്ന പുതിയകാലത്ത് പ്രാദേശിക ജീവിതത്തിൻ്റെ വ്യത്യസ്തമായ അടരുകൾ അന്വേഷിക്കുന്ന പ്രാദേശിക ചരിത്ര പഠനം കൂടുതൽ വിപുലമാക്കേണ്ടതുണ്ടെന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കേരള സർവകലാശാല കേരള പഠനവിഭാഗം കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന നാട്ടുപഠന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഡോ. സി ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളപഠന വിഭാഗം അദ്ധ്യക്ഷൻ ഡോ. സി ആർ പ്രസാദ് ആമുഖഭാഷണം നടത്തി. ഡോ. എ എം ശ്രീധരൻ, ഡോ. നവീന എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സെഷനുകളിൽ ഡോ. സി.ബാലൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ വി കുമാരൻ, ഡോ. കെ വി സജീവൻ, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രൻ പാടി, ഡോ. വി ജയരാജൻ, ഡോ. പി കെ ജയരാജൻ, സതീഷ് ശലിയൻ തുടങ്ങിയവർ രാഷ്ട്രീയം, വ്യവസായം, ഗതാഗതം, സാഹിത്യം, സംസ്കാരം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി പ്രബന്ധങ്ങളവതരിപ്പിച്ചു.

Follow us on

Related News