തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ചില മാധ്യമങ്ങൾ പറയുന്നതു പോലെ ആർക്കെങ്കിലും ജോലി നഷ്ടം ഉണ്ടാകില്ല. അത്തരം വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.
ഖാദർ കമ്മിറ്റി ഒന്നും രണ്ടും ഭാഗം റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞു. അതിൽ ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്‌പെഷ്യൽ റൂളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ഭരണപരമായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ട കാര്യമാണെന്നും മന്ത്രി അറിയിച്ചു.
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...









