തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ചില മാധ്യമങ്ങൾ പറയുന്നതു പോലെ ആർക്കെങ്കിലും ജോലി നഷ്ടം ഉണ്ടാകില്ല. അത്തരം വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.
ഖാദർ കമ്മിറ്റി ഒന്നും രണ്ടും ഭാഗം റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞു. അതിൽ ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്‌പെഷ്യൽ റൂളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ഭരണപരമായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ട കാര്യമാണെന്നും മന്ത്രി അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









