തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബിഡിഎസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ദന്തൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ്. സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്നും കോളജുകൾക്ക് നികത്താവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 15 ഉച്ചയ്ക്ക് 2 മണിക്കകം അതാത് കോളജുകളിൽ ബന്ധപ്പെടുക. സെപ്റ്റംബർ 28-ാം തീയതിയിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കോളജുകളും വിദ്യാർഥികളും നിർബന്ധമായും പാലിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് : http://cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2525300.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....