തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും http://ceds.kerala.gov.in ലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോം ഒക്ടോബർ 20ന് മുമ്പ് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471 2345627.
സൗജന്യ തൊഴിൽ പരിശീലനം
🔵സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഭിന്നശേഷിക്കാർക്ക് ഏകദിന സൗജന്യ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ച് പരിശീലനം ഒക്ടോബർ 14ന് രാവിലെ കളമശേരി ക്യാമ്പസിൽ രാവിലെ 9.30ന് ആരംഭിക്കും. ഇതിലേക്കായി അപേക്ഷ സ്വീകരിച്ച് തയാറാക്കിയ ലിസ്റ്റിൽ നിന്ന് ആദ്യത്തെ 30 പേർക്കാണ് ഒക്ടോബർ 14ന് ട്രെയിനിങ് നൽകുന്നത്. തുടർന്ന് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ട ഭിന്നശേഷിക്കാരുടെയും സ്ഥാപനത്തിന്റെയും സൗകര്യമനുസരിച്ച് മറ്റുള്ളവർക്ക് കൂടി പരിശീലന പരിപാടി സംഘടിപ്പിക്കും.