പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

Oct 12, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ‌സൗജന്യമായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും http://ceds.kerala.gov.in ലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോം ഒക്ടോബർ 20ന് മുമ്പ് സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471 2345627.

സൗജന്യ തൊഴിൽ പരിശീലനം
🔵സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഭിന്നശേഷിക്കാർക്ക് ഏകദിന സൗജന്യ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ച് പരിശീലനം ഒക്ടോബർ 14ന് രാവിലെ കളമശേരി ക്യാമ്പസിൽ രാവിലെ 9.30ന് ആരംഭിക്കും. ഇതിലേക്കായി അപേക്ഷ സ്വീകരിച്ച് തയാറാക്കിയ ലിസ്റ്റിൽ നിന്ന് ആദ്യത്തെ 30 പേർക്കാണ് ഒക്ടോബർ 14ന് ട്രെയിനിങ് നൽകുന്നത്. തുടർന്ന് ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ട ഭിന്നശേഷിക്കാരുടെയും സ്ഥാപനത്തിന്റെയും സൗകര്യമനുസരിച്ച് മറ്റുള്ളവർക്ക് കൂടി പരിശീലന പരിപാടി സംഘടിപ്പിക്കും.

Follow us on

Related News