തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക. മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും പ്രോഗ്രാമുകളുടെയും ലിസ്റ്റ് ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഷെഡ്യൂളും നടപടിക്രമങ്ങളും പാലിക്കണം. അവസാന റൗണ്ട് പ്രവേശനത്തിനുള്ള അപേക്ഷ ഒക്‌ടോബർ 20 വരെ സമർപ്പിക്കാം. ഈ റൗണ്ടിൽ സൂപ്പർ ന്യൂമററി സീറ്റുകളിൽ പ്രവേശനം നൽകില്ലെന്ന് സർവകലാശാല വ്യക്തമാക്കി.
ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) 2023-ൽ നിന്നുള്ള സ്കോറുകൾ പരിഗണക്കും.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...