പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

Oct 8, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ ഓഫിസർ മുതൽ ഹാൻഡിമാൻ വരെയുള്ള തസ്തികകളിലായി 323 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്കു മികച്ച അവസരമുണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഒക്ടോബർ 17, 18, 19 തീയതികളിൽ എറണാകുളത്ത് അഭിമുഖം ഉണ്ട്.

തസ്തികകളും ഒഴിവുകളും
🔵ഹാൻഡിമാൻ/ ഹാൻഡിവുമൺ (279ഒഴിവുകൾ), റാംപ് സർവീസ് എക്സിക്യൂട്ടീവ്/യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (39ഒഴിവുകൾ), ജൂനിയർ ഓഫീസർ (ടെക്നിക്കൽ-5 ഒഴിവുകൾ).
🔵ജൂനിയർ ഓഫീസർ (ടെക്നിക്കൽ) മെക്കാനിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്‌ഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന). 28,200 രൂപ ശമ്പളം.

🔵റാംപ് സർവീസ് എക്സിക്യൂട്ടീവ്. 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ). അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി; 23,640 (വെൽഡർ ട്രേഡിൽ ഒരു വർഷ പരിചയം).

🔵യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ. പത്താം ക്ലാസ് പാസാകണം. എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 20,130 രൂപ ശമ്പളം.

🔵ഹാൻഡിമാൻ/ഹാൻഡിവുമൺ. പത്താം ക്ലാസ് പാസാകണം. ഇംഗ്ലിഷിൽ പ്രാവീണ്യം വേണം. ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം; 17,850 രൂപ ശമ്പളം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഉയർന്ന പ്രായപരിധി 28 വയസ്.
അപേക്ഷ ഫീസ് 500 രൂപ. ഫീസ് AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസ് അടയ്‌ക്കേണ്ടതില്ല.
ഇന്റർവ്യൂ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് http://aiasl.in സന്ദർശിക്കുക.

Follow us on

Related News