തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാംഘട്ട അലോട്ട്‌മെന്റ്പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ്സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ ഒക്‌ടോബർ 10നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് ഒടുക്കിയതിനുശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഒക്‌ടോബർ 10 നകം പ്രവേശനം നേടണം. ഈ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...