തിരുവനന്തപുരം:2023-ലെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ്
പ്രസിദ്ധീകരിച്ചു. നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്കും ഈ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും പുതുക്കിയ അന്തിമ കാറ്റഗറി ലിസ്റ്റുമാണ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...