തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കും. ഒക്ടോബർ 9 മുതൽ കലാ പരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, കീ-ബോർഡ്, ഗിത്താർ, മൃദാംഗം, തബല എന്നീ ക്ലാസുകൾ ഒക്ടോബർ 24 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075972539, 0471 2364771
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...