പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

Oct 5, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു തസ്തികളിലുമായി ആകെ 26 ഒഴിവുകളാണുള്ളത്. പ്രഫസർ തസ്തികയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിസ് എന്നിവയിൽ ഓരോ ഒഴിവുകളുണ്ട്.

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സ്, സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് എന്നിവിടങ്ങളിലാണ് അസോസിയേറ്റ് പ്രഫസറുടെ ഒന്നുവീതം ഒഴിവുകളുള്ളത്.

സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സ്, സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒന്നു വീതം ഒഴിവുകളുണ്ട്.

2018ലെ യു.ജി.സി മാർഗനിർദേശങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://facultyrecruitment.mgu.ac.in/ എന്ന ലിങ്ക് മുഖേന ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും നവംബർ അഞ്ചുവരെ സർവകലാശാലയിൽ നേരിട്ട് നൽകാം.

Follow us on

Related News