തിരുവനന്തപുരം:സംസ്ഥാനത്തെ ബി.എഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളേജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...